mukhamukham

Friday, January 29, 2010

സംവാദം

ഭക്തന്‍: ചന്ദ്രമാര്‍ഗം, സൂര്യമാര്‍ഗ്ഗം എന്ന് പറയുന്നതെന്താണ്? അവയില്‍ ഏതാണ് എളുപ്പമായ മാര്‍ഗ്ഗം? മഹര്‍ഷി: യോഗമാര്‍ഗത്തെ ചന്ദ്രമാര്‍ഗ്ഗമെന്നു പറയുന്നു. ജ്ഞാന മാര്‍ഗ്ഗത്തെ സൂര്യമാര്‍ഗ്ഗമെന്നും. ശരീരത്തിലുള്ള എഴുപത്തീരായിരം നാഡികള്‍ വിശുദ്ധമാകുമ്പോള്‍ സുഷുമ്നാ നാടിയില്‍കൂടി സഹസ്രാരത്തില്‍ എത്താമെന്നും സഹസ്രാരത്തില്‍ നിന്നും അമൃതധാര പ്രവഹിക്കുമെന്നും യോഗികള്‍ പറയുന്നു. എന്തായാലും അങ്ങനെ തോന്നുന്നത് മനസ്സിലാണ്. അനേകം സങ്കല്പങ്ങളും ഭാവനകളും നിറഞ്ഞ മനസ്സില്‍ പുതിയ പുതിയ ഭാവനകള്‍ ഉണ്ടാക്കുന്നതെന്തിനു? ചിന്തകളോ സങ്കല്പങ്ങളോ ഇല്ലാത്ത ശുദ്ധ jപ്രജ്ഞയായി വര്ത്തിക്കുന്നതാണ് ആത്യന്തികനില. അതിനാല്‍ ഇവയൊന്നുമില്ലാതെ നേരിട്ട് ആനന്ദാവസ്ഥയില്‍ എത്തുന്നതല്ലേ നല്ലത്?

Monday, January 25, 2010

മുഖാമുഖം